ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ല: കെ.കെ. ശൈലജ
കണ്ണൂർ: ക്വട്ടേഷൻ നേതാവ് ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. ആകാശുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടി പരിശോധിക്കും. സിപിഎം ആർക്കും മയപ്പെടുന്ന പാർട്ടിയല്ലെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി കേഡർമാർ തെറ്റായ പ്രവണത കാട്ടിയാൽ തിരുത്താൻ ശ്രമിക്കും. തിരുത്തിയില്ലെങ്കിൽ അവരുമായുള്ള ബന്ധം വിച്ഛേദിക്കും. തന്‍റെ പേഴ്സണൽ സ്റ്റാഫംഗം രാഗിന്ദിനെ ആകാശ് തില്ലങ്കേരി ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ സംഭവമടക്കം പാർട്ടി പരിശോധിക്കുമെന്നും ശൈലജ വിശദീകരിച്ചു.
Leave A Comment