കേരളം

കോൺഗ്രസ്‌ ബിജെപിയുടെ ബാധ്യത ഏറ്റെടുക്കുന്നതെന്തിനെന്ന്‍ മുഖ്യമന്ത്രി

കാസര്‍ഗോഡ്‌: പ്രതിപക്ഷത്തിന് എതിരെ രുക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്ത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന സംസ്ഥാന ജാഥയിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചത്. കേന്ദ്ര സർക്കാരിനെ പിന്തുണ ക്കുന്ന നിലപാട് യുഡിഎഫ് എന്തിനാണ് സ്വീകരിക്കുന്നത്. കേന്ദ്രം സംസ്ഥാനത്തിന് നൽകുന്ന അനുകൂല്യങ്ങൾ നിർത്തുമ്പോൾ കേരളത്തിലെ പ്രതിപക്ഷം ഒരക്ഷരം മിണ്ടില്ല. ബിജെപിയുടെ ബാധ്യത എന്തിനാണ് കോൺഗ്രസ്‌ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ വളർച്ച 12%വും കേന്ദ്രത്തിന്റെത് 8% വുമാണ്. കേരളത്തിലെ വ്യവസായം വളരില്ല എന്നാണ് വ്യാപക പ്രചാരണം.

 വ്യവസായ പ്രമുഖർ കേരളത്തിൽ വ്യവസായ അന്തരീക്ഷം നല്ലതാണ് എന്ന് പറയുന്നുണ്ട്. വ്യവസായം നടത്തുന്നവർ നല്ലത് പറയുമ്പോൾ മറ്റ് ചിലരാണ് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന സർക്കാർ പരിപാടിക്ക് എതിരെ പ്രചാരണമുണ്ടായി. ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം സംരംഭം ആരംഭിച്ചിട്ടും അത് നടന്നില്ല എന്ന് പ്രചാരണം നടത്തുകയാണ്.

Leave A Comment