കേരളം

കുന്നംകുളത്ത് മകള്‍ അമ്മയെ വിഷം കൊടുത്ത് കൊന്നു

കുന്നംകുളം : മകള്‍ അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തി.  കുന്നംകുളം കീഴൂരില്‍ ചോഴിയാട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണി ആണ് കൊല്ലപ്പെട്ടത്.മകള്‍ ഇന്ദുലേഖയെ കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ 18ന് അസുഖം ബാധിച്ചെന്ന് പറഞ്ഞ് രുഗ്മിണിയെ മകള്‍ കുന്ദംകുളത്തെ ആശുപത്രിയിലെത്തിച്ചു.തുടര്‍ന്ന് തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. 22ന് മരണപ്പെട്ടു.

ആശുപത്രിയിലെ പരിശോധനയില്‍ ശരീരത്തില്‍ വിഷാംശത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു.സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സൂചന.

Leave A Comment