സുബി സുരേഷിന് വിട ചൊല്ലി നാട്
ചേരാനല്ലൂർ: പ്രിയപ്പെട്ട കലാകാരിക്ക് വിട ചൊല്ലി നാട്. സുബി സുരേഷിനെ അവസാനമായി കാണാൻ ഒട്ടേറെ പേരാണ് പുത്തൻപള്ളി പാരിഷ് ഹാളിൽ എത്തിചേരുന്നത്. സിനിമാ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും അന്തിമോപചാരമർപ്പിക്കാനായി എത്തിച്ചേർന്നു. സംസ്കാര ചടങ്ങുകൾ ചേരാനല്ലൂർ ശ്മശാനത്തിൽ നടന്നു. പ്രിയ കലാകാരിയെ അനുശോചിക്കുന്നതിന് വേണ്ടി കലാകാരമാരുടെ അനുശോചന പരിപാടിയും സംസ്കാര ചടങ്ങുകൾക്ക് ശേഷം നടന്നു. ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ ആയിരക്കണക്കിന് ആൾക്കാരാണ് സുബിയെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയത്. ടെലിവിഷൻ സീരിയൽ രംഗത്തെ നിരവധിപ്പേർ സുബിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തി.
Leave A Comment