കേരളം

ബ്രോഡ്ബാൻഡ് രംഗത്ത് സമൂല വിപ്ലവം: കേരള വിഷൻ പുരസ്‌കാരം മാള കേബിൾ വിഷന്

തൃശൂർ: സംസ്ഥാനത്ത് കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍  ഏറ്റവും കൂടുതല്‍ നല്‍കിയ സബ്ഡിസ്ട്രിബ്യൂഷന്‍ പുരസ്‌കാരം മാള കേബിള്‍ വിഷന്. ഇതോടെ  കേരള വിഷന്റെ അംഗീകാരം മാള കേബിൾ വിഷനെ തേടിയെത്തി.

സംസ്ഥാനത്ത് തന്നെ 
ഏറ്റവും കൂടുതല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍  ആണ് മാള കേബിള്‍ വിഷന്‍ നല്‍കിയത്. തൃശൂരില്‍ നടന്ന  കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷനില്‍ മാള   മേഖല പ്രസിഡന്റ്  രാജു  എം.പി., സെക്രട്ടറി പി എൽ ജോണി എന്നിവര്‍ ചേര്‍ന്ന് ഒന്നാം സമ്മാനമായ ഒരുലക്ഷത്തി അറുപതിനായിരം  രൂപയുടെ ചെക്ക് ഏറ്റു വാങ്ങി. 

രണ്ടാം സ്ഥാനം ഇരിങ്ങാലക്കുട  സിറ്റി കേബിള്‍ വിഷന് ലഭിച്ചു.

Leave A Comment