ആളെക്കൂട്ടാന്‍ ഭീഷണിയുടെ കാര്യമില്ല, എം.വി.ഗോവിന്ദന്
കോഴിക്കോട്: പാര്‍ട്ടി ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്.
ജാഥയില്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്ന് ഗോവിന്ദന് പറഞ്ഞു. നിലവില്‍ വന്‍ ആള്‍ക്കൂട്ടമാണ് യാത്രയിലുള്ളതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സിപിഎം പഞ്ചായത്തംഗം തൊഴിലുറപ്പ് തൊഴിലാളികള്‍ക്കയച്ച വാട്ട്സ്ആപ്പ് സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് ഗോവിന്ദന്റെ പ്രതികരണം. കണ്ണൂര്‍ മയ്യില്‍ പഞ്ചായത്തംഗം സി.സുചിത്രയുടെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്.
ജാഥയ്ക്ക് പോകാത്തവര്‍ക്ക് ജോലി നല്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്.
Leave A Comment