മന്ത്രി റിയാസിനെ പരിഹസിച്ച് വി.ടി. ബൽറാം
പാലക്കാട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. മുഖ്യമന്ത്രിക്ക് നേരെ സ്വപ്ന സുരേഷ് ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ സാധിക്കാത്ത "മൊയ്ന്ത്' ആണ് പ്രതിപക്ഷത്തിന്റെ നട്ടെല്ല് പരിശോധിക്കാൻ ഇറങ്ങുന്നതെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നട്ടെല്ല് വാഴപ്പിണ്ടിയായെന്ന് റിയാസ് നിയമസഭയില്‍ പറഞ്ഞതിന് മറുപടിയായി ആണ് ബൽറാം ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
Leave A Comment