തെക്കൻ കേരളത്തിൽ കനത്ത മഴയും കാറ്റും; രണ്ട് പേർ മരിച്ചു
കൊല്ലം: തെക്കൻ കേരളത്തിലുണ്ടായ കനത്ത മഴയെത്തുടർന്ന് മരം വീണ് രണ്ട് പേർ മരിച്ചു. കൊട്ടാരക്കര ഇഞ്ചക്കാട് സ്വദേശിനി ലളിതകുമാരി (62), അടൂർ നെല്ലിമുകൾ സ്വദേശി മനു മോഹൻ (32) എന്നിവരാണ് മരിച്ചത്.
വീടിന് സമീപത്തുണ്ടായിരുന്ന റബർ മരങ്ങൾ കടപുഴകി വീണാണ് ലളിതാകുമാരി മരിച്ചത്. മരങ്ങൾക്കിടയിൽ അകപ്പെട്ട ഇവരെ ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അടൂർ ചൂരക്കോട് കളത്തട്ട് ജംക്ഷനിലുണ്ടായ അപകടത്തിൽപ്പെട്ടാണ് മനു മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുയായിരുന്ന മനുവിന്റെ ശരീരത്തിലേക്ക് വഴിയരികിൽ നിന്നിരുന്ന മരം വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മനു മരണപ്പെട്ടു.
കൊല്ലം ജില്ലയിലെ പല മേഖലകളിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. പൊലിക്കോട് പ്രദേശത്ത് പെട്രോൾ പമ്പിന്റെയും ആറ് വീടുകളുടെയും മേൽക്കൂര തകർന്നു. ആയൂർ കോട്ടയ്ക്കാവിളയിൽ സ്വകാര്യ കശുവണ്ടി ഫാക്ടറിയുടെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നുപോയി.
Leave A Comment