വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി കെ പി എം എസ് പ്രക്ഷോഭത്തിലേക്ക്
അട്ടപ്പാടി മധുവിൻ്റെയും വാളയാർ പെൺകുട്ടികളുടെയും വിഷയങ്ങൾ ഏറ്റെടുത്ത് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൻ.കെ. നീലകണ്ഠൻ മാസ്റ്റർ. കെ പി എം എസ് [ ടി.വി.ബാബുവിഭാഗം ] സംസ്ഥാന കൗൺസിൽ യോഗം സംഘടിപ്പിച്ച മഹാത്മ അയ്യൻകാളി ജയന്തി ആഘോഷത്തിൻ്റെ സംസ്ഥാന തല ഉത്ഘാടനം നിരവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എയ്ഡഡ് മേഖലയിലെ സംവരണം, പട്ടിക വിഭാഗ ഫണ്ട് തട്ടിപ്പ്, പീഢനങ്ങളും കൊലപാതകങ്ങളും, പാലക്കാട് മെഡിക്കൽ കോളേജ് വിഷയങ്ങൾ മുൻനിർത്തി രണ്ടാം ഘട്ട സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പി.കെ.സുബ്രൻ അദ്ധ്യക്ഷത വഹിച്ചു.സംഘടന സെക്രട്ടറി കെ.എ. തങ്കപ്പൻ പ്രമേയങ്ങൾ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ഡോ: പി.പി. വാവ [ പ്രസിഡൻ്റ്] ,എൻ.കെ. നീലകണ്ഠൻ മാസ്റ്റർ [ ജനറൽ സെക്രട്ടറി ], സി.എ.ശിവൻ [ ഖജാൻജി ], പി.കെ.രാധാകൃഷ്ണൻ [ വർക്കിംഗ് പ്രസിഡൻ്റ്], കെ.എ. തങ്കപ്പൻ [സംഘടന സെക്രട്ടറി ] , ചെറുവയ്ക്കൽ അർജുനൻ ,കെ.ബിന്ദു [ വൈസ് പ്രസിഡൻ്റുമാർ ] , ലോചനൻ അമ്പാട്ട്, പി.വി.രാജു [അസി.സെക്രട്ടറിമാർ ] എന്നിവരെ തെരഞ്ഞെടുത്തു.
Leave A Comment