നിരക്കിളവ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: മുപ്പതു ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. ടേക്ക് ഓവർ റൂട്ടുകളിലാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചത്. 140 കിലോമീറ്ററിനു മുകളിലായി പുതുതായി ആരംഭിച്ച ടേക്ക് ഓവർ ബസുകൾക്ക് നിരക്ക് ഇളവ് ബാധകമായിരിക്കും.
അനധികൃതമായി ഓടുന്ന സ്വകാര്യ ബസ് സർവീസുകളെ നേരിടാനാണ് ഈ തീരുമാനം. സ്വകാര്യ ബസുകളിൽനിന്ന് കെഎസ്ആർടിസി ഏറ്റെടുത്തതാണ് ടേക്ക് ഓവർ റൂട്ടുകൾ.
ഈ മാസം പതിനെട്ടിനകം വിരമിച്ച കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷൻ നൽകുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
Leave A Comment