കേരളം

കോ​ള​നി വി​ശേ​ഷ​ണം മാ​റ്റു​ന്ന​ത് പ​രി​ഗ​ണ​ന​യി​ൽ: മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ

ഷൊ​ർ​ണൂ​ർ: കോ​ള​നി​ക​ളെ​ന്ന് വി​ളി​ക്കു​ന്ന സ​മ്പ്ര​ദാ​യം മാ​റ്റ​ണ​മെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ. ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യി​ലെ അ​യ്യ​ങ്കാ​ളി സ്മാ​ര​ക പ​ട്ടി​ക​ജാ​തി പ​രി​ശീ​ല​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ള​നി എ​ന്ന പേ​ര് കേ​ട്ടാ​ൽ​ത്ത​ന്നെ അ​വ​രെ അ​ടി​മ​ക​ളാ​ക്കി തി​രി​ച്ച​വ​ർ എ​ന്ന അ​ർ​ഥം വ​രും. അ​തു​കൊ​ണ്ട് ആ ​പേ​ര് മാ​റ്റു​ന്ന​തി​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് സ​ർ​ക്കാ​ർ. ആ​ധു​നി​ക​മാ​യ എ​ല്ലാം സൗ​ക​ര്യ​ങ്ങ​ളും സ​മൂ​ഹ​ത്തി​ലെ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കി വ​രു​ന്ന സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave A Comment