നേരത്തേ തയാറാക്കിയ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞത് കൊണ്ട് പ്രശ്നം തീരില്ല; രാജീവ്
തിരുവനന്തപുരം: പ്രധാനമന്ത്രി നേരത്തെ തയാറാക്കിയ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞത് കൊണ്ട് പ്രശ്നം തീരില്ലെന്നും ജനാധിപത്യത്തെ സംരക്ഷിക്കാൻ നിലയ്ക്കാത്ത ചോദ്യങ്ങൾ ഉയരുമെന്നും മന്ത്രി പി. രാജീവ്. ചോദ്യങ്ങൾ ഉന്നയിക്കാനുള്ള വേദിയായ പാർലമെന്റിനെ മോദി ഇല്ലാതാക്കി. ജുഡീഷറിയെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനം ഉന്നയിക്കുന്നത് സുപ്രീം കോടതി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ ബിജെപി നേതാവിനെ വളരെ പെട്ടന്ന് തന്നെ ജഡ്ജിയാക്കി. മാധ്യമങ്ങൾ മഹാഭൂരിപക്ഷത്തേയും നിശബ്ദമാക്കുകയാണ് മോദി സർക്കാർ. മരണഭീതിയോട് കൂടി മാധ്യമ പ്രവർത്തനം നടത്തേണ്ടി വരുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും രാജീവ് കൂട്ടിച്ചേർത്തു.
Leave A Comment