അരിക്കൊമ്പന്റെ വലുതുകണ്ണിന് പാതിക്കാഴ്ച മാത്രം; വനംവകുപ്പ് ഹൈക്കോടതിയിൽ
കൊച്ചി: അരിക്കൊമ്പന് വലുതുകണ്ണിന് ഭാഗീക കാഴ്ച മാത്രമേയുള്ളൂവെന്ന് വനംവകുപ്പ്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വനംവകുപ്പ് ഇക്കാര്യം അറിയിച്ചത്. ജിപിഎസ് കോളർ ധരിപ്പിക്കുന്ന സമയത്താണ് കാഴ്ചക്കുറവ് ശ്രദ്ധയിൽപ്പെട്ടതെന്നും വനംവകുപ്പ് പറയുന്നു.
പിടികൂടുന്ന സമയത്ത് തുമ്പിക്കൈയിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. ഇതിന് രണ്ട് ദിവസത്തെ പഴക്കം ഉള്ളതായാണ് കരുതുന്നത്. മുറിവിന് മരുന്ന് നൽകുകയും ചെയ്തു. കാട് കയറ്റിയ അരിക്കൊമ്പനെ പ്രത്യേകം നിരീക്ഷിക്കുന്നതായും വനംവകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു.
Leave A Comment