കേരളം

ആറ് യാക്കോബായ പള്ളികള്‍ കൂടി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണം- ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ആറുപള്ളികള്‍ കൂടി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. വിധി രണ്ടുമാസത്തിനകം നടപ്പാക്കണമെന്നും പോലീസ് സംരക്ഷണയില്‍ പള്ളികള്‍ കൈമാറണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ പള്ളികളെ സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് നിലവില്‍ യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള ആറുപള്ളികള്‍ കൂടി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ ഉത്തരവിട്ടിരിക്കുന്നത്.

എന്നാൽ കോടതി നിര്‍ദേശം നല്‍കിയിട്ടുള്ള ഈ ആറ് പള്ളികളില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ നാമമാത്രമാണെന്നും അതിനാല്‍ത്തന്നെ ഇത് നീതിനിഷേധമാണെന്നും യാക്കോബായ സഭ പ്രതികരിച്ചു.

Leave A Comment