കേരളം

ഇത്തരത്തിൽ ഒരു മരണം സംഭവിക്കും; മുരളി തുമ്മാരുകുടിയുടെ ആ 'പ്രവചനവും' സത്യമായി

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു.

മാസത്തില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകർ കേരളത്തില്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നും മരണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് ഒരു മാസംമുമ്പ് തുമ്മാരുകുടി ഫേസ്ബുക്കിൽ കുറിച്ചത്. തുമ്മാരുകുടിയുടെ പ്രവചനം വീണ്ടും സത്യമായി എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ ഈ പോസ്റ്റ് വീണ്ടും ചര്‍ച്ചയാക്കുന്നത്.

കഴിഞ്ഞ കുറച്ചുനാളുകളായി ആശുപത്രിയില്‍ എത്തുന്ന രോഗികളും ബന്ധുക്കളും ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഭവം കേരളത്തില്‍ തുടര്‍ക്കഥയായി മാറിയതിന് പിന്നാലെയാണ് മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മാസത്തില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ കേരളത്തില്‍ രോഗികളുടേയോ ബന്ധുക്കളുടേയോ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും ഭാഗ്യവശാല്‍ ഇത്തരത്തില്‍ ഒരു മരണം ഉണ്ടായിട്ടില്ല. "ചില ഡോക്ടര്‍മാര്‍ അടി ചോദിച്ചു വാങ്ങുകയാണ്' എന്നൊക്കെ ഇപ്പോള്‍ പറയുന്നവര്‍ അന്ന് മൊത്തമായി കളം മാറുമെന്നും സമൂഹത്തില്‍ വലിയ എതിര്‍പ്പ് ഉണ്ടാകും മാധ്യമങ്ങള്‍ ചര്‍ച്ച നടത്തുകയും മന്ത്രിമാര്‍ പ്രസ്താവിക്കുകയും കോടതി ഇടപെടുകയും പുതിയ നിയമങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ നേരെയുള്ള അക്രമങ്ങള്‍ കുറച്ചു നാളത്തേക്കെങ്കിലും കുറയും.

Leave A Comment