കേരളം

12000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകളുടെ നിരോധനം: കേന്ദ്ര ഐടി മന്ത്രിയുടെ വിശദീകരണം

ന്യൂഡൽഹി:12000 രൂപയില്‍ താഴെയുള്ള ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ഐടിമന്ത്രി രാജീവ് ചന്ദ്രശേഖര്‍.പകരം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചതായും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

രാജ്യത്തെ ഇലക്‌ട്രോണിക് മേഖലയില്‍ തദ്ദേശീയ കമ്പനികൾ വലിയ പങ്ക് വഹിക്കേണ്ടതുണ്ട്. എന്നുകരുതി തദ്ദേശീയ കമ്ബനികള്‍ക്ക് വളരാന്‍ വേണ്ടി വിദേശ ബ്രാന്‍ഡുകള്‍ നിരോധിക്കും എന്ന് അര്‍ത്ഥമില്ല. പ്രതീക്ഷയ്ക്ക് അനുസരിച്ച്‌ കയറ്റുമതി വര്‍ധിപ്പിക്കണമെന്ന് മാത്രമാണ് ചൈനീസ് സ്മാര്‍ട്ട്്‌ഫോണ്‍ കമ്പനികളോട് നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ചൈനീസ് കമ്പനികളുടെ വിതരണ ശൃംഖല കൂടുതല്‍ സുതാര്യമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പ്രത്യേകിച്ച്‌ ഘടക ഉല്‍പ്പന്നങ്ങളുടെ വിതരണത്തില്‍ കൂടുതല്‍ തുറന്ന സമീപനം സ്വീകരിക്കണമെന്നാണ് നിര്‍ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി, ഓപ്പോ തുടങ്ങിയവയ്ക്ക് ആശ്വാസം നല്‍കുന്നതാണ് മന്ത്രിയുടെ വാക്കുകള്‍.

Leave A Comment