കേരളം

ആശുപത്രി സംരക്ഷണ നിയമം: അടുത്ത മന്ത്രിസഭായോഗം ഓർഡിനൻസ് ഇറക്കും

തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ ദാരുണമായി കൊലപ്പെട്ടതിന്‍റെയും വർദ്ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങളുടേയും പശ്ചാത്തലത്തിൽ ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് മന്ത്രിസഭായോഗം ഓർഡിനൻസ് ഇറക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ ആണ് തീരുമാനം. ഹൈക്കോടതിയുടെ നിർദേശങ്ങൾ ഓർഡിനൻസിൽ പരിഗണിക്കും.

Leave A Comment