കേരളം

'ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തിയല്ല പിണറായി യുദ്ധം ചെയ്യേണ്ടത്', ചെന്നിത്തല

തിരുവനന്തപുരം: എഐ കാമറ അഴിമതി പുറത്ത് കൊണ്ടുവരുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാന്‍ സര്‍ക്കാരിന് വേണ്ടി എസ്ആര്‍ഐടി പ്രവര്‍ത്തിക്കുന്നതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ഞങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നത് മുഖ്യമന്ത്രിയോടാണ് എസ്ആർഐടിയോടല്ല. ഞങ്ങൾ ഉന്നയിച്ച കാര്യങ്ങൾക്കൊന്നും മുഖ്യമന്ത്രി മറുപടി നൽകുന്നില്ല. ശിഖണ്ഡിയെ മുൻനിർത്തിയല്ല പിണറായി മറുപടി പറയേണ്ടതെന്നും ചെന്നിത്തല വിമർശിച്ചു.

മുഖ്യമന്ത്രിയുടെ ബന്ധുവിന് കാശുണ്ടാക്കാനുള്ള പദ്ധതിയാണ് എഐ കാമറ രൂപത്തിൽ കൊണ്ടുവന്നിരിക്കുന്നത്. അതുകൊണ്ടുമാത്രമാണ് മുഖ്യമന്ത്രി വിഷയത്തിൽ മിണ്ടാത്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Leave A Comment