ഒന്നിച്ച് നിന്നാൽ കോൺഗ്രസിനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല: കെ. സുധാകരൻ
തിരുവനന്തപുരം: കര്‍ണാടക വിജയം കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്. ഒന്നിച്ച് നിന്നാൽ കോൺഗ്രസിനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് തെളിയിക്കുന്നതാണ് കര്‍ണാടക ഫലമെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഡി.കെ. ശിവകുമാറിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ലോക്സഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് തയാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. സംസ്ഥാനതലം മുതല്‍ ബൂത്ത് തലം വരെ കൃത്യമായ സംഘടനാ സംവിധാനം കെപിസിസി ഉണ്ടാക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 എംപിമാരെ കേരളത്തില്‍ നിന്നും വിജയിപ്പിച്ചെടുക്കേണ്ടത് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റേയും ചുമതലയാണെന്ന് സുധാകരന് പറഞ്ഞു.
Leave A Comment