സംസ്ഥാന പോലീസ് സേനയുടെ കുറ്റാന്വേഷണ മികവ് വളരെ മികച്ചത്: മുഖ്യമന്ത്രി
സംസ്ഥാന പോലീസ് സേനയുടെ കുറ്റാന്വേഷണ മികവ് വളരെ മികച്ചത്: മുഖ്യമന്ത്രിതൃശൂർ: സംസ്ഥാനത്തെ പോലീസ് സേനയുടെ കുറ്റാന്വേഷണ മികവ് വളരെ മികച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ കേസുകളിൽ പോലീസിന്റെ ഇടപെടൽ ജനങ്ങളിൽ നല്ല വിശ്വാസം ഉണ്ടാക്കിയെടുത്തുവെന്നും തൃശൂർ റൂറൽ പോലീസ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
പോലീസുകാർക്ക് അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യേണ്ടി വരുന്നുവെന്നും ആക്സ്മികമായി ചില സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോ വന്ദനയുടെ കൊലപാതകം പരാമർശിക്കാതെയായിരുന്നു ഈ പ്രസ്താവന. ഇത്തരം അപകടമായ സാഹചര്യങ്ങൾ നേരിടാൻ പ്രാപ്തമാകുന്ന രീതിയിൽ പോലീസ് സജ്ജമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് സേനയിൽ അത്യപൂർവമായി ചിലർ വ്യത്യസ്തമായാണ് പെരുമാറുന്നത്. അവരിൽ ചിലർ സേനയ്ക്ക് പുറത്തായി. എങ്ങനെ നടന്നാലും സേനയിൽ തുടരാമെന്നു ചിലർ കരുതിയിരുന്നു. ആ രീതിക്ക് ഇപ്പോൾ മാറ്റം വന്നുകഴിഞ്ഞു. അങ്ങനെയുള്ളവരെ സേനക്ക് ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Leave A Comment