മലപ്പുറം ആൾക്കൂട്ട കൊലപാതകം കേരളത്തെ നാണം കെടുത്തുന്നത്: കെ. സുരേന്ദ്രൻ
തൃശൂർ: മലപ്പുറത്തെ ആൾക്കൂട്ട കൊലപാതകം കേരളത്തെ നാണം കെടുത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിലെ ആഭ്യന്തര വകുപ്പ് പൂർണ പരാജയത്തിലാണ്. സർക്കാരിന്റെ ഒത്താശയോടെ കേരളത്തിൽ കോടിക്കണക്കിനു രൂപയുടെ ലഹരി മരുന്നാണ് ഒഴുകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വടക്കൻ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട സംഭവങ്ങൾ പോലും പർവതീകരിക്കുന്ന സർക്കാർ മൗനം പാലിക്കുകയാണ്. പോലീസ് സിസി ടിവി ദൃശ്യങ്ങൾ മറച്ചു വയ്ക്കുകയാണ്. പ്രതികൾ മുസ്ലിം ലീഗ്, സിപിഎം പ്രവർത്തകരാണ്. കേരളത്തിലെ പോലീസ് നോക്കുകുത്തികൾ ആവുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോടിക്കണക്കിനു രൂപയുടെ ലഹരിമരുന്നാണ് കേരളത്തിലേക്ക് ഒഴുകി എത്തുന്നത്. ഇതിന്റേയൊക്കെ ഉറവിടം കണ്ടെത്താൻ പോലീസ് തയാറാകുന്നില്ല. ഇത്തരം സംഭവങ്ങൾക്കെതിരെ കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഒരു നടപടിയുമില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Leave A Comment