സ്വകാര്യ ബസുടമകൾ വീണ്ടും സമരത്തിലേക്ക്; തൃശൂരിൽ കൺവെൻഷൻ നടത്തും
തൃശൂർ: സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. 24ന് തൃശൂർ തേക്കിൻകാട് മൈതാനത്തിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. അന്നേദിവസം സർവീസ് നിർത്തിവെച്ച് സ്വകാര്യബസുടമകൾ കൺവെൻഷനിൽ പങ്കെടുക്കും.
തൃശൂരിൽ ചേർന്ന ബസുടമകളുടെ യോഗമാണ് തീരുമാനമെടുത്തത്. പെർമിറ്റുകൾ പുതുക്കി നൽകണമെന്നും വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക് നീങ്ങുന്നത്.
Leave A Comment