കേരളം

കൊച്ചിയിലെ മാലിന്യം കൊണ്ടുപോകുന്നതെങ്ങോട്ട്? അജ്ഞാതമെന്ന് വി ഡി സതീശൻ

കൊച്ചി : ഇന്ത്യയിൽ തെരുവിൽ ഏറ്റവും കൂടുതൽ മാലിന്യ കൂമ്പാരമുള്ള നഗരം എന്ന സ്ഥാനം കൊച്ചി സ്വന്തമാക്കിയിരിക്കുന്നുവെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അക്കാര്യത്തിൽ മേയർക്ക് അഭിമാനിക്കാമെന്നും വി ഡി സതീശൻ പറഞ്ഞു.

ഏത് നടപടിക്രമം അനുസരിച്ചാണ് മാലിന്യശേഖരണത്തിന് സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചിരിക്കുന്നതെന്ന് ചോദിച്ച സതീശൻ എങ്ങോട്ടാണ് മാലിന്യം കൊണ്ടുപോകുന്നത് എന്നത് അജ്ഞാതമാണെന്നും പറഞ്ഞു. അരിക്കൊമ്പൻ തിരികെ വരുന്നതുപോലെ മാലിന്യവും തിരികെ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Comment