എം.വി.ഗോവിന്ദന്റെ പരാമർശം അധികാരത്തിന്റെ അഹങ്കാരം കൊണ്ട്: സതീശന്
കൊച്ചി: മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്ത നടപടിയെ ന്യായീകരിച്ചുകൊണ്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം അധികാരത്തിന്റെ അഹങ്കാരം കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
പാര്‍ട്ടിയുടെ കുട്ടിസഖാക്കള്‍ ചെയ്യുന്ന കൊടുംപാതകങ്ങള്‍ക്ക് കുട പിടിച്ച് കൊടുക്കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും സതീശന് വിമര്‍ശിച്ചു.
മുഖ്യമന്ത്രിക്കോ കുട്ടി സഖാക്കള്‍ക്കോ എതിരായി ആരെങ്കിലും ശബ്ദിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കും. മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ഉണ്ടാക്കിയ വിദ്യയെ ഇത് വരെ പിടികൂടാനായിട്ടില്ല. എന്നാല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തിരിക്കുകയാണ്.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ആളുടെ പേരിലാണ് പോലീസ് മാധ്യമപ്രവര്‍ത്തക ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നത് വിസ്മയം ഉളവാക്കുന്ന കാര്യമാണ്. വ്യാജക്കേസ് അടിയന്തരമായി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സതീശന് പറഞ്ഞു.
Leave A Comment