ഗ്രൂപ്പുകൾ ഐക്യത്തിന്റെ അന്തരീക്ഷം തകര്‍ത്തു: തുറന്നടിച്ച് സുധാകരൻ
തിരുവനന്തപുരം: പാര്‍ട്ടിയിലെ ഐക്യത്തിന്റെ അന്തരീക്ഷം തകര്‍ത്തത് ഗ്രൂപ്പുകളാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. മുതിര്‍ന്ന നേതാക്കള്‍ ഗ്രൂപ്പുയോഗത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് സുധാകരന് പറഞ്ഞു. പരസ്പരവിശ്വാസം നഷ്ടപ്പെട്ടെന്ന യുഡിഎഫ് കൺവീനർ എം.എം.ഹസന്റെ പരാമര്‍ശം ബാലിശമാണെന്നും അദ്ദേഹം തുറന്നടിച്ചു.
ഇത്രയും നാള് സൗഭാഗ്യം അനുഭവിച്ച നേതാക്കളാണ് യോഗം ചേര്‍ന്നത്. ഗ്രൂപ്പ് യോഗം ചേര്‍ന്നതില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ അമര്‍ഷമുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ വിശ്വാസമില്ലാത്തവരാണ് ഹൈക്കമാന്‍ഡിനെ കാണുന്നത്. ജനാധിപത്യപരമായി മെറിറ്റ് നോക്കിയാണ് ബ്ലോക്ക് പുനഃസംഘടന നടത്തിയത്. ഹൈക്കമാന്‍ഡിനെ കാണണമെന്നുള്ളവര്‍ക്ക് ഹൈക്കമാന്‍ഡിനെ കാണാം.
പാര്‍ട്ടി പ്രശ്നം മാധ്യമങ്ങളിലെത്തിച്ചത് എന്ത് പ്രവൃത്തിയാണ്? വിമര്‍ശിക്കുന്നവര്‍ നേതൃത്വം നല്കിയപ്പോള് എന്തായിരുന്നു അവസ്ഥ? കാര്യങ്ങള്‍ എഐസിസി പറയട്ടെ, തെറ്റുണ്ടെങ്കില്‍ തിരുത്താമെന്നും സുധാകരൻ പറഞ്ഞു.
Leave A Comment