കേരളം

സ​ര്‍​വീ​സി​ല്‍ ഇ​രു​ന്ന് വി​മ​ര്‍​ശി​ച്ചാ​ല്‍ ജീ​വ​ന​ക്കാ​രു​ടെ പ​ണി പോ​കും

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ക്കു​ന്ന ജീ​വ​ന​ക്കാ​രെ പി​ടി​കൂ​ടാ​ന്‍ പെ​രു​മാ​റ്റ​ച്ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

സൈ​ബ​ര്‍ നി​യ​മ​ങ്ങ​ൾ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള ഭേ​ദ​ഗ​തി നി​ര്‍​ദേ​ശം ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി.​ജോ​യ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു കൈ​മാ​റി. ഭ​ര​ണ​പ​രി​ഷ്കാ​ര വ​കു​പ്പ് ന​ല്‍​കി​യ ഫ​യ​ലാ​ണു ചീ​ഫ് സെ​ക്ര​ട്ട​റി അം​ഗീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കു കൈ​മാ​റി​യ​ത്.

മു​ഖ്യ​മ​ന്ത്രി അം​ഗീ​ക​രി​ച്ചാ​ല്‍ ഭേ​ദ​ഗ​തി നി​ര്‍​ദേ​ശം മ​ന്ത്രി​സ​ഭ​യി​ലെ​ത്തി​യ ശേ​ഷം സ​ബ്ജ​ക്ട് ക​മ്മി​റ്റി​യി​ലെ​ത്തും. ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്താ​ല്‍ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു വി​ടു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് സ​ര്‍​ക്കാ​രി​നു എ​ളു​പ്പ​ത്തി​ല്‍ ക​ട​ക്കാം.

ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം, ട്വി​റ്റ​ര്‍ തു​ട​ങ്ങി​യ​വ​യി​ലു​ള്ള സ​ര്‍​ക്കാ​ര്‍​വി​രു​ദ്ധ എ​ഴു​ത്തു​ക​ള്‍ ച​ട്ട​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്നു പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ല്‍ പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തും. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്ന​ത് 1968ലാ​ണ്. അ​ന്ന​ത്തെ നി​യ​മ​ത്തി​ല്‍ സൈ​ബ​ര്‍ നി​യ​മ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നി​ല്ല.

Leave A Comment