സെക്രട്ടറിയേറ്റിൽ ഇഡി റെയ്ഡ്; ബിജെപിക്കെതിരെ ആഞ്ഞടിച്ച് സ്റ്റാലിൻ
ചെന്നൈ: എക്സൈസ് മന്ത്രി വി.സെന്തില്‍ ബാലാജിയുടെ ഓഫീസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. റെയ്ഡ് രാഷ്ട്രീയ പ്രേരിതം മാത്രമല്ല, ഫെഡറലിസത്തിനുനേരെയുള്ള കടന്നാക്രമണം കൂടിയാണെന്ന് സ്റ്റാലിൻ പറഞ്ഞു.
സെക്രട്ടറിയേറ്റിൽ റെയ്ഡ് നടത്താനുള്ള എന്ത് കാരണമാണുള്ളതെന്ന് സ്റ്റാലിൻ ചോദിച്ചു. ബിജെപിയുടെ ഭീഷണി രാഷ്ട്രീയത്തെ ജനങ്ങൾ കാണുന്നുണ്ട്. ബിജെപിക്ക് രാഷ്ട്രീയമായി പോരാടാനുള്ള കഴിവില്ല. എന്നാൽ രാഷ്ട്രീയ എതിരാളികൾക്കു നേരെ അവർ പിൻവാതിൽ തന്ത്രങ്ങൾ പയറ്റുകയാണെന്നും തമിഴ്നാട് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
വൈദ്യുതി, എക്സൈസ് മന്ത്രി വി.സെന്തില്‍ ബാലാജിയുടെ ഓഫീസിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. ഉച്ചയോടെയാണ് ഇഡി സംഘം സെക്രട്ടേറി യേറ്റിലെത്തിയത്.
രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലും സഹോദരന് വി.അശോകിന്റെ വീട്ടിലും ഇഡി സംഘമെത്തി പരിശോധന നടത്തിയിരുന്നു. മന്ത്രി പ്രഭാതനട ത്തത്തിന് പുറത്തുപോയ സമയത്താണ് ഇഡി സംഘം വീട്ടിലെത്തിയത്. 1991ലെ ജയലളിത സര്‍ക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിയായിരിക്കെ കോഴവാങ്ങി നി യമനം നടത്തിയെന്ന കേസിലാണ് സെന്തില്‍ ബാലാജിക്കെതിരേ അന്വേഷണം നടക്കുന്നത്.
Leave A Comment