മൂന്നാറിൽ വാഹനം തടഞ്ഞ പടയപ്പയോട് അപേക്ഷിച്ച് ഡ്രൈവർ
മൂന്നാർ: തേയില കൊളുന്ത് കയറ്റി വന്ന ട്രാക്ടര്‍ തടഞ്ഞ് മൂന്നാറിലെ കാട്ടുകൊമ്പൻ പടയപ്പ. നെറ്റിമേട് ഭാഗത്തുനിന്ന് മാട്ടുപെട്ടിയിലെ ഫാക്ടറിയിലേക്ക് പോയ വാഹനമാണ് പടയപ്പ തടഞ്ഞത്.
പടയപ്പയെ കണ്ടതും ഡ്രൈവർ വാഹനം നിർത്തി ഇറങ്ങിയോടി. പടയപ്പ വാഹനത്തിനു ചുറ്റും ഭക്ഷണം വല്ലതും ഉണ്ടോ എന്ന് പരിശോധന നടത്തുന്ന കാമറ ദൃശ്യങ്ങളും പുറത്തുവന്നു.
വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടിയ ഡ്രൈവര്‍ ദൂരെ നിന്ന് ആനയോട് വാഹനം തകര്‍ക്കല്ലേ എന്ന് അപേക്ഷിക്കുന്നുണ്ട്. മണിക്കൂറോളം റോഡില്‍ നിലയുറപ്പിച്ച ശേഷമാണ് പടയപ്പ കാട്ടിലേക്ക് മടങ്ങിയത്.
Leave A Comment