ഹരീഷ് വാസുദേവന്‍ കപട പരിസ്ഥിതി വാദി: അമിക്കസ് ക്യൂറിക്കെതിരേ സിപിഎം
ഇടുക്കി: മൂന്നാറിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറിക്കെതിരേ സിപിഎം. അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ കപട പരിസ്ഥിതി വാദിയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്.
ഹരീഷിനെ വിശ്വാസത്തില്‍ എടുക്കാന്‍ കഴിയില്ല. വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്നത് വ്യാജ സംഘടനയാണെന്നും അദ്ദേഹം ഉന്നയിച്ചു. ഹര്‍ജിക്ക് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയെന്നും വര്‍ഗീസ് ആരോപിച്ചു.
നേരത്തെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കളക്ടര്‍ ഹെെക്കോടതിയില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ വിഷയം പ്രത്യേകമായി പഠിക്കാനാണ് അമിക്കസ് ക്യൂറിയായി ഹരീഷിനെ നിയമിച്ചത്.
മൂന്നാറുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആഘാത പഠനം നടത്താനായി അനുയോജ്യമായ ഒരു സമിതിയെ നിര്‍ദേശിക്കുന്നതിനായി സര്‍ക്കാരിനും അമിക്കസ് ക്യൂറിക്കും കോടതി നിര്‍ദേശവും നല്കി.
കഴിഞ്ഞദിവസം, മൂന്നാറില്‍ രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി ഹൈക്കോടതി വിലക്കിയിരുന്നു. രണ്ടാഴ്ചത്തേക്ക് വിലക്കിയാണ് പ്രത്യേക ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
Leave A Comment