കേരളം

മാധ്യമപ്രവർത്തകർക്ക് എതിരെയുള്ള നടപടികൾ സാംസ്കാരിക ശൂന്യതയുടെ ഭാഗം

കേരളത്തിലും ഭാരതത്തിലും ഭരണ വർഗ്ഗത്തിൽ ഒരു വിഭാഗം എല്ലാത്തരം മാധ്യമങ്ങൾക്കും എതിരെയുള്ള മാധ്യമ വേട്ട മാധ്യമങ്ങൾക്ക് മാത്രമല്ല ജനാധിപത്യബോധമുള്ള ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് റിട്ട. ഹെൽത്ത് ഇൻസ്പെക്ടേർസ് സംസ്ഥാന പ്രസിഡണ്ട് ടി എസ് പവിത്രനും ജനറൽ സെക്രട്ടറി കെ. ബി.പ്രേമരാജനും ഒരു സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

 മാധ്യമങ്ങളാണ് ജനാധിപത്യത്തിൻറെ ഭംഗി എന്ന സാമാന്യതത്വം ജനങ്ങളുടെ അറിയുവാനുള്ള അവകാശത്തിൻ മേലുള്ള കടന്നാക്രമണം നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മാധ്യമ സ്വാതന്ത്ര്യത്തിനും നമ്മുടെ മുൻഗാമികളായ ഒന്നും പ്രതീക്ഷിക്കാൻ ഇല്ലാതെ ജനസേവനം ചെയ്ത മാധ്യമപ്രവർത്തകർക്കും സ്വാതന്ത്ര്യ സമര സേനാനികളെയും അനാദരിക്കുന്നതിന് തുല്യമാണ്. ഇത് ഏകാധിപതികളെ സൃഷ്ടിക്കുവാൻ മാത്രമേ ഉതകൂ.

 ഏതു തരത്തിലുള്ള മാധ്യമ വേട്ടയെയും എല്ലാ വിഭാഗം ജനങ്ങളും എതിർക്കേണ്ടത് ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും ജുഡീഷ്യറിയുടെയും നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് . അതുകൊണ്ട് എല്ലാ വിഭാഗം ജനങ്ങളും എതിർക്കുക തന്നെ ചെയ്യുമെന്ന് വിശ്വസിക്കുന്നു.

Leave A Comment