കേരളം

വെല്ലുവിളി നേരിടുന്ന മേഖലയായി മാധ്യമ പ്രവര്‍ത്തനം മാറി: ശ്രീധരന്‍ പിള്ള

കൊല്ലം: വെല്ലുവിളി നേരിടുന്ന മേഖലയായി മാധ്യമ പ്രവര്‍ത്തനം മാറിയെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. മാധ്യമ മേഖലയ്ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നിയമ പരിരക്ഷയുണ്ടോയെന്നത് ചോദ്യ ചിഹ്നമാണ്.

സര്‍ക്കാര്‍ തലത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പീഡനം അനുഭവിക്കേണ്ടി വരുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബില്‍ പി കെ തമ്പി അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടനവും അടൂര്‍ ബാലന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് വിതരണവും നിര്‍വഹിക്കുകയായിരുന്നു ഗോവ ഗവര്‍ണര്‍.

Leave A Comment