വിമർശിച്ചാൽ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ല: ആവർത്തിച്ച് ഗോവിന്ദൻ
തിരുവനന്തപുരം: സർക്കാരിനെയോ എസ്എഫ്ഐയോ വിമർശിച്ചാൽ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽകൊണ്ടവരണമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
കമ്യൂണിസ്റ്റ് വിരുദ്ധതയും വലതുപക്ഷ ആശയങ്ങളും ഉദ്പാദിപ്പിക്കുന്ന മാധ്യമങ്ങൾ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇടമാണ് കേരളം. ഇവന്റ് മാനേജ്മെന്റിന്റെ ഭാഗമായി കള്ളപ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment