പോലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുത്: ഡിവൈഎസ്പി റസ്റ്റം
തൃശൂര്‍: പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. പോലീസിനെ രാ ഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ഡിവൈഎസ്പി റസ്റ്റം പറഞ്ഞു.
പോക്സോ കേസിൽ മോൻസനെ ഭീഷണിപ്പെടുത്തിയിരുന്നില്ല. പോക്സോ കേസിൽ സുധാകരന് പങ്കില്ലെന്ന് മോൻസൻ തന്നെ പറഞ്ഞിരുന്നു. പിന്നെ എന്തിന് മോൻസനെ അതിനായി ഭീഷണിപ്പെടുത്തണമെന്ന് ഡിവൈഎസ്പി ചോദിച്ചു.
പ്രായമായ അമ്മയുള്ള തന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് മാർച്ച് നടത്തിയത് ശരിയായില്ല. ജയിലിൽ നിന്ന് സുധാകരനെ മോൻസന് വിളിച്ചിട്ടില്ല. മകനെയും അഭിഭാ ഷകനെയും മാത്രമാണ് മോൻസന് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കെ. സുധാകരന്റെ പേര് പറയാന്‍ ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയെന്ന് മോന്സന് ആരോപിച്ചിരുന്നു.
Leave A Comment