മൂന്ന് വർഷത്തിനകം ദരിദ്രരില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറും: ഗോവിന്ദന്‍
തിരുവനന്തപുരം: സിപിഐഎമ്മിന്റെ ലക്ഷ്യം ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതെന്ന് എം വി ഗോവിന്ദൻ. മാധ്യമങ്ങളും കോൺഗ്രസും ബിജെപിയും വികസനം നടത്തുന്നതിന് എതിരാണ്. സകല പദ്ധതികളെയും എതിർക്കുന്നു. മൂന്ന് വർഷത്തിനകം ദരിദ്രരില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറും.
എ.ഐ ക്യാമറ വന്നതോടെ അപകടം കുറഞ്ഞു.
പ്രതിപക്ഷം തൊള്ളക്ക് തോന്നിയ പോലെ അഴിമതിയെന്ന് പറയുന്നു. സുധാകരനെ അറസ്റ്റ് ചെയ്തിട്ട് എവിടെ പ്രതിഷേധം നടന്നു. അഴിമതിയുടെ ഭാഗമായാൽ കേസ് വേറെയാണ്. അവിടെ രാഷ്ട്രീയമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
മോൺസന്റെ കേസും, വിഡി സതീശന്റെ കേസും ഞങ്ങൾ കൊടുത്തതല്ല. എന്നിട്ട് ഇപ്പോൾ പറയുന്നു രാഷ്ട്രീയമായി നേരിടുമെന്ന്. സിപിഐഎമ്മിനും ദേശാഭിമാനിക്കുമെതിരെ മുമ്പും പല കേസുമെടുത്തിട്ടുണ്ട്. ആരുടെയും ഇംഗിതത്തിന് വഴങ്ങി ഓലപ്പാമ്പ് കാണിച്ച് ഭീഷണിപെടുത്തണ്ട.
ജനങ്ങൾക്ക് മേൽ കുതിര കയറുന്ന ഒരു നിലപാടും ഈ പാർട്ടി എടുക്കില്ല. പാർട്ടിക്കകത്തും അതാണ് നിലപാട് , നല്ല പരിശോധന നടത്തണം. ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ല.തെറ്റായ നിലപാടിനെതിരെ പാർട്ടിക്കകത്തും നടപടി എടുക്കും. അതൊന്നും പാർട്ടിയെ ക്ഷീണിപ്പിക്കില്ല. തെറ്റായ ഒരു പ്രവണതയെയും വെച്ചു പൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Leave A Comment