കേരളം

എ​ഐ കാ​മ​റ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത് 20.42 ല​ക്ഷം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ സ്ഥാ​പി​ച്ച് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ 20,42, 542 ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി ഇ​തി​ൽ 7,41,766 എ​ണ്ണം മാ​ത്ര​മാ​ണു കെ​ൽ​ട്രോ​ണി​ന് ഇ​തു​വ​രെ ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞു​ള്ളു​വെ​ന്നും ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ഇ​തി​ൽ എ​ൻ​ഐ​സി​യു​ടെ സോ​ഫ്റ്റ് വെ​യ​ർ 1,67,794 എ​ണ്ണ​ത്തി​ന് പി​ഴ​യ​ട​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​ക്കി.

1,28,740 നി​യ​മ​ലം​ഘ​ക​ർ​ക്ക് മൊ​ബൈ​ൽ ചെ​ലാ​ൻ നോ​ട്ടീ​സ് അ​യ​ച്ചു. ത​പാ​ൽ വ​ഴി 1,04,063 പേ​ർ​ക്കു പി​ഴ നോ​ട്ടീ​സ് അ​യ​ച്ചു.

കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചു നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള ന​ട​പ​ടി​ക്ര​മം മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​താ​യി മ​ന്ത്രി അ​റി​യി​ച്ചു. പി​ഴ​ത്തു​ക ഇ​ന​ത്തി​ൽ 7.94 കോ​ടി രൂ​പ​യാ​ണു പി​രി​ഞ്ഞു കി​ട്ടേ​ണ്ട​ത്. ഇ​തി​ൽ 81.78 ല​ക്ഷം രൂ​പ പി​രി​ഞ്ഞു കി​ട്ടി.

ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച​തി​നാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്കു പി​ഴ ഈ​ടാ​ക്കി​യ​ത്. മു​ന്നി​ലും പി​ന്നി​ലും മൂ​ന്നു പേ​രു​മാ​യി 2.14 ല​ക്ഷം പേ​രാ​ണ് നി​യ​മ ലം​ഘ​നം ന​ട​ത്തി​യ​ത്. 73,887 പേ​രാ​ണ് മു​ൻ​സീ​റ്റി​ൽ ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച​ത്.

ഇ​തി​ൽ തി​രു​വ​ന​ന്ത​പു​ര​മാ​ണു മു​ന്നി​ൽ. 19,482 പേ​ർ തി​രു​വ​ന​ന്ത​പു​ര​ത്തു നി​യ​മ​ലം​ഘ​നം ന​ട​ത്തി. ഡ്രൈ​വ​ർ സീ​റ്റി​ൽ സീ​റ്റ് ബെ​ൽ​റ്റ് ഇ​ടാ​തെ 49,775 പേ​രും മു​ന്നി​ലെ ഇ​ട​തു​വ​ശ​ത്തു സീ​റ്റ് ബെ​ൽ​റ്റ് ഇ​ല്ലാ​തെ 57,032 പേ​രും യാ​ത്ര ചെ​യ്തു. സീ​റ്റ് ബെ​ൽ​റ്റ് ഇ​ടാ​ത്ത യാ​ത്ര​യി​ൽ മ​ല​പ്പു​റ​മാ​ണു മു​ന്നി​ൽ. 1746 പേ​ർ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗ​ത്തി​ന് പി​ടി​ക്ക​പ്പെ​ട്ടു.

Leave A Comment