ഏകീകൃത സിവിൽ കോഡ്: കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരേ പ്രക്ഷോഭ പരിപാടികൾക്കു രൂപം കൊടുക്കാൻ കെപിസിസി നേതൃയോഗം ഇന്ന് ചേരും.ഈ വിഷയത്തിൽ വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങളും പ്രക്ഷോഭവും സംഘടിപ്പിക്കാൻ സിപിഎം രംഗത്തു വന്നിരുന്നു. ഇതോടെയാണു കോണ്‍ഗ്രസും സിവിൽ കോഡിനെതിരേ പ്രക്ഷോഭ പരിപാടികൾക്കു രൂപം നൽകുന്നത്.
കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ, ഡിസിസി പ്രസിഡന്റുമാർ, എക്സിക്യൂട്ടിവ് അംഗങ്ങൾ, പോഷകസംഘടനകളുടെ അധ്യക്ഷന്മാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
Leave A Comment