കൈതോലപ്പായ വിവാദം: ബെന്നി ബഹനാന്റെ മൊഴിയെടുക്കൽ അടുത്തയാഴ്ച്ച
തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തിൽ കോണ്ഗ്രസ് നേതാവും എംപിയുമായ ബെന്നി ബഹനാന്റെ മൊഴി പോലീസ് അടുത്തയാഴ്ച രേഖപ്പെടുത്തും. മൊഴി നൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന് രേഖാമൂലം നോട്ടീസ് നൽകും.ഒരു ഉന്നത നേതാവ് കൈതോലപ്പായയിൽ രണ്ടുകോടിയിലധിക രൂപ കടത്തിയെന്ന് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്ററായിരുന്ന ജി. ശക്തിധരനാണ് ആരോപണം ഉന്നയിച്ചത്. ഈ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബെന്നി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ ഡിജിപി കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു. ബുധനാഴ്ച ഈ വിഷയത്തിൽ ശക്തിധരൻ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ മുൻപാകെ ഹാജരായി മൊഴി നൽകിയിരുന്നു.
Leave A Comment