ലീഗിനെ നോക്കി സിപിഎം പരിപ്പ് വേവിക്കാൻ നോക്കണ്ടെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ സി പി എമ്മിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ടെന്ന് പറഞ്ഞ ചെന്നിത്തല, ഏക സിവിൽ കോഡ് വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് സി പി എമ്മാണെന്നും അഭിപ്രായപ്പെട്ടു. പണ്ട് ഇ എം എസും ഇ കെ നായനാരും എടുത്ത നിലപാടിനെ എം വി ഗോവിന്ദനും പിണറായി വിജയനും തള്ളിപ്പറയാൻ തയ്യാറുണ്ടോ ? ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാനുള്ള ഇരട്ടത്താപ്പു മാത്രമാണ് സി പി എം നിലപാടെന്നും ചെന്നിത്തല വിമർശിച്ചു. ഏക സിവിൽ കോഡിൽ കോൺഗ്രസ് നിലപാട് മുസ്ലിം ലീഗിന് ബോദ്ധ്യപ്പെട്ടു കഴിഞ്ഞു. എന്നും യു ഡിഎഫിന്‍റെ ഭാഗമായ ലീഗ് മുന്നണിയുടെ കരുത്താണ്. ലീഗിനെ നോക്കി സി പി എം പരിപ്പ് ഇവിടെ വേവിക്കാൻ നോക്കണ്ടെന്നും ചെന്നിത്തല പറഞ്ഞു.ഏക സിവിൽ കോഡിൽ എ ഐ സി സി കൃത്യമായ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. കെ പി സി സി യും നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള പരിപാടികളുമായി ഞങ്ങൾ ബഹുജന പങ്കാളിത്തത്തോടെ ശക്തമായ മുന്നേറ്റം നടത്തുമെന്നും ചെന്നിത്തല വിവരിച്ചു.
Leave A Comment