പ്ലസ്വണ് സപ്ലിമെന്ററി അലോട്ട്മെന്റ്: അപേക്ഷ സമയപരിധി ഇന്ന് അവസാനിക്കും
തിരുവനന്തപുരം: പ്ലസ്വണ് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാന്‍ ഉള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും. അപേക്ഷകള്‍ പരിഗണിച്ച് അടുത്തദിവസം സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കും.
ശേഷം താലൂക്ക്തല പരിശോധന നടത്തി കൂടുതല്‍ സീറ്റ് അനുവദിക്കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. മൂന്ന് അലോട്ട്മെന്റ് തീര്‍ന്നിട്ടും മലബാറില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കാണ് സീറ്റ് ലഭിക്കാത്തത്.
എന്നാല്‍ പ്ലസ്വണ് പ്രവേശനം സംബന്ധിച്ച് വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ഒട്ടും ആശങ്കപ്പെടേണ്ടതില്ലെന്ന് വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഉപരിപഠനത്തിന് അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും കേരളത്തില്‍ പഠനാവസരം ഉണ്ടാകും.
പ്ലസ്വണ് പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങള്‍ പടര്‍ത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ തവണയും പ്ലസ്വണ് പ്രവേശന സമയത്ത് ചിലര്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ ഒരു തടസവും ഇല്ലാതെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായി. പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തുന്നവര്‍ക്ക് നല്ല ഉദ്ദേശമല്ല ഉള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു.
പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നുവെന്ന് മുന്‍ വര്‍ഷത്തേത് പോലെ വ്യക്തമാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Leave A Comment