കെ റെയിൽ ബദൽ പാത: ഇ. ശ്രീധരൻ പറഞ്ഞത് സ്വാഗതാർഹമെന്നു മന്ത്രി ബാലഗോപാൽ
തിരുവനന്തപുരം: കെ. റെയിലിനുള്ള ബദൽ പാത പാരിസ്ഥിതിക പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതാണെന്ന ഡിഎംആർസി ചെയർമാൻ ഇ.ശ്രീധരന്റെ നിർദേശം ഏറെ സ്വാഗതാർഹമാണെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കെ റെയിലിനുള്ള ഇ. ശ്രീധരന്റെ ബദൽ പാത നിർദേശം എല്ലാവരും അംഗീകരിക്കുന്നതാണ്.അതിവേഗ പാത കേരളത്തിന് അത്യാവശ്യമാണ്. കേരളത്തിന്റെ വടക്കേയറ്റത്തു നിന്ന് തെക്കേയറ്റത്ത് എത്താൻ ഏറെ സമയം ആവശ്യമാണ്. ഏറെ എളപ്പത്തിൽ കേരളത്തിനുള്ളിൽ സഞ്ചരിക്കാൻ കഴിയുന്നതാണ്. ശ്രീധരന്റെ നിർദേശത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളാണു തുടർ തീരുമാനം എടുക്കേണ്ടത്.
ബിജെപിയുമായി സിപിഎം കൈകോർക്കുന്നതിന്റെ തെളിവാണ് ഇ. ശ്രീധരന്റെ ബദൽ പാത നിർദേശവുമായി മുന്നോട്ടു പോകാനുള്ള തീരുമാനമെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ബിജെപിയുമായി ആരാണ് രഹസ്യ അജൻഡ തീർക്കുന്നതെന്ന് എല്ലാവർക്കുമറിയാമെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.
Leave A Comment