അണമുറിയാതെ ജനപ്രവാഹം; സംസ്കാര ശുശ്രൂഷകള്‍ രാത്രിയിലേക്ക് മാറ്റിവച്ചു
കോട്ടയം: മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സംസ്കാര ശുശ്രൂഷകള്‍ രാത്രിയിലേക്ക് മാറ്റിവച്ചു. പുതുപ്പള്ളി പള്ളിയില്‍ രാത്രി ഏഴരയോടെയാകും അന്ത്യശുശ്രൂഷകള്‍ നടക്കുക.
തന്നെ കാണാനെത്തുന്നവരെ നിരാശരായി മടക്കി അയയ്ക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ ശീലമല്ലാത്തതിനാല്‍ അവസാനമായി കാണുന്നതിന്അവകാശം നിഷേധിക്കരുതെന്ന നിലപാട് കുടുംബവും പാര്‍ട്ടിയും കൈക്കൊണ്ടതോടെയാണ് ഈ തീരുമാനം.
തിരുനക്കരയിലെ പൊതുദര്‍ശനം അവസാനിപ്പിച്ച് പുതുപ്പള്ളിയിലേക്ക് വിലാപയാത്ര തിരിച്ചു.
Leave A Comment