ഓണക്കാലത്ത് ക്ഷീരകർഷകർക്ക് പാലിന് രണ്ടര രൂപ അധികം
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ഈ ഓണക്കാലത്ത് ഒരു ലിറ്റർ പാലിന് 2.50 രൂപ വീതം അധികവില നൽകുമെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനർ എൻ. ഭാസുരാംഗൻ അറിയിച്ചു. ഇതിൽ രണ്ടു രൂപ കർഷകർക്കും 50 പൈസ ക്ഷീരസംഘത്തിനുമാണ് ലഭിക്കുക. കഴിഞ്ഞ ജൂണിൽ സംഘങ്ങൾ യൂണിയനു നൽകിയ പാലിന്റെ അളവിന് ആനുപാതികമായി ആയിരിക്കും ഇൻസെന്റീവ് നൽകുക.ലാഭത്തിന്റെ പ്രയോജനം പൂർണമായും പ്രാഥമിക സംഘങ്ങൾക്കും ക്ഷീരകർഷകർക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂണിയൻ ഈ വർഷത്തെ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ഭാസുരാംഗൻ പറഞ്ഞു. കാലിത്തൊഴുത്ത് നവീകരണത്തിന് 15,000 രൂപ വരെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
50 ശതമാനം സബ്സിഡി നിരക്കിൽ കൗമാറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു. 20 കൃത്രിമ ബീജാധാന കേന്ദ്രങ്ങൾ ഈ വർഷം ആരംഭിക്കും. ഈ ഓണക്കാലത്ത് റിക്കാർഡ് വിൽപനയാണ് യൂണിയൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave A Comment