മണ്‍സൂണ്‍ ബംബർ ലോട്ടറി ഒന്നാം സമ്മാനത്തുക സമ്മാനിച്ചു
തിരുവനന്തപുരം: മണ്‍സൂണ്‍ ബംബർ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായി ലഭിച്ച തുക ഭാഗ്യശാലികൾക്ക് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ കൈമാറി. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമസേനയിലെ പ്രവർത്തകർക്കാണ് മന്ത്രി തുക കൈമാറിയത്.
ഇന്ന് രാവിലെ ഗോർഖി ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ആന്റണി രാജു, എം.ബി. രാജേഷ്, ലോട്ടറി വകുപ്പ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.
ടിക്കറ്റ് വിലയായ 250 രൂപയിൽ 25 രൂപ വീതം ഒന്‍പത് വനിതകളും ബാക്കി 25 രൂപ രണ്ട് പേർ ചേർന്നും ഇട്ടാണ് സംഘം ലോട്ടറി എടുത്തത്. സമ്മാനം ലഭിച്ചാൽ തുക തുല്യമായി വീതം വയ്ക്കുമെന്ന് സംഘം നേരത്തെ തീരുമാനിച്ചിരുന്നു.
മണ്‍സൂണ്‍ ബംന്പറിന്റെ ഒന്നാം സമ്മാനം 10 കോടി രൂപയായിരുന്നു. നികുതിയും ഏജൻസി കമ്മീഷനും കഴിച്ച് 6.16 കോടി രൂപയാണ് ഭാഗ്യശാലികൾക്ക് ലഭിച്ചത്. സമ്മാനത്തുകയുടെ ചെക്കാണ് ഭാഗ്യശാലികൾക്ക് മന്ത്രി കൈമാറിയത്.
Leave A Comment