അടുത്ത അധ്യയന വർഷം പരിഷ്കരിച്ച പാഠപുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കും: മന്ത്രി
തിരുവനന്തപുരം: അടുത്ത അധ്യയന വർഷം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്കരിച്ച് വിദ്യാലയങ്ങളിൽ എത്തിക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രീപ്രൈമറി വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം തുടങ്ങി നാലു മേഖലകളിൽ കരട് പാഠ്യപദ്ധതി ചട്ടക്കൂട് പൂർത്തിയായി.ഇപ്പോൾ പാഠപുസ്തകങ്ങളുടെ പരിഷ്കരണം നടന്നുവരികയാണ്. ജ്ഞാന സമൂഹ സൃഷ്ടിയിലൂടെ നവകേരള നിർമിതി എന്ന വിശാലമായ ലക്ഷ്യം മുൻനിർത്തിയാണ് പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ മുന്നോട്ട് പോകുന്നത്. വിദ്യാഭ്യാസ സമൂഹത്തിന് തന്നെ മാതൃകയായി ജനകീയ പങ്കാളിത്തത്തോടുകൂടിയാണ് പാഠ്യപദ്ധതി പ്രവർത്തനങ്ങൾ ഏറ്റെടുത്തത്.
2025 ൽ രണ്ട്, നാല്, ആറ്, എട്ട്, പത്ത് എന്നീ ക്ലാസുകളിലെയും പാഠുസ്തകങ്ങൾ പരിഷ്കരിക്കും മന്ത്രി പറഞ്ഞു.
Leave A Comment