കെ.കെ. ഷൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍
കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ കെ.കെ. ഷൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപണം. എം.എ ഇംഗ്ലീഷ് സിലബസില്‍ ഉള്‍പ്പെടുത്തിയെന്നാണ് ആക്ഷേപം.
വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്ന സിലബസിലാണ് ഷൈലജയുടെ ആത്മകഥയായ "മൈ ലൈഫ് ആസ് എ കോമ്രേഡ്' എന്നതും പാഠഭാഗമാക്കി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിലബസ് പ്രസിദ്ധീകരിക്കും മുമ്പാണ് ഇത് വാട്സ്ആപ്പിലൂടെ പ്രചരിച്ചത്.
പിജി ക്ലാസുകള്‍ ആരംഭിച്ചിട്ടും സര്‍വകലാശാല കോളേജുകള്‍ക്ക് സിലബസ് നല്‍കിയിരുന്നില്ല. സര്‍വകലാശാലയില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇല്ലാത്തതിനാല്‍ അഡ്ഹോക് കമ്മിറ്റികളാണ് സിലബസ് തയാറാക്കിയത്.
സിലബസ് പുറത്തുവിട്ടത് സര്‍വകലാശാലയുടെ അറിവോടെയല്ലെന്ന് രജിസ്ട്രാര്‍ പ്രതികരിച്ചു. അതേസമയം സിലബസ് രാഷ്ട്രീയവത്കരിക്കാനുള്ള നീക്കത്തിനെതിരേ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന രംഗത്തുവന്നിരുന്നു.
Leave A Comment