കേരളം

ആ​വേ​ശം ചോ​രാ​തെ പു​തു​പ്പ​ള്ളി; ബൂത്തുകളിൽ നീണ്ട നിര; പോ​ളിം​ഗ് 30 ശ​ത​മാ​നം ക​ട​ന്നു

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ മി​ക​ച്ച പോ​ളിം​ഗ്. വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച് നാ​ല് മ​ണി​ക്കൂ​ര്‍ പി​ന്നി​ടു​മ്പോ​ള്‍ 30.1 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.

അ​രല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ഇ​തു​വ​രെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ണ​ര്‍​കാ​ട്, പാ​മ്പാ​ടി പ​ഞ്ചാ​ത്തു​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​ളിം​ഗു​ള്ള​ത്. ഇവിടെ പോ​ളിം​ഗ് 30 ശതമാനം കടന്നു. അ​യ​ര്‍​ക്കു​ന്നം, അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മിക്ക പോളിംഗ് ബൂത്തുകളിലും രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് കാണപ്പെടുന്നത്.

പോ​ളിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​തോ​ടെ ചി​ല​യി​ട​ങ്ങ​ളി​ല്‍ വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. പാ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 95-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും വാ​ക​ത്താ​ന​ത്തെ 163-ാം ന​മ്പ​ര്‍ ബൂ​ത്തി​ലു​മാ​ണ് ത​ക​രാ​ര്‍ നേ​രി​ട്ട​ത്. ഉ​ട​നെ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചു.

എ​ന്നാ​ല്‍ പ​ത്താം ന​മ്പ​ര്‍ ബൂ​ത്താ​യ അ​യ​ര്‍​ക്കു​ന്നം സ​ര്‍​ക്കാ​ര്‍ എ​ല്‍​പി സ്‌​കൂളിൽ അ​ര മ​ണി​ക്കൂ​റോ​ളം താ​മ​സി​ച്ചാ​ണ് വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങാ​നാ​യ​ത്.

Leave A Comment