പുതുപ്പള്ളി പ്രതീക്ഷ എന്തെന്ന് മുഖ്യമന്ത്രിയോട് ചോദ്യം; മറുപടി ചിരി മാത്രം
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ച വരാനിരിക്കേ പ്രതീക്ഷ എന്തെന്ന് മുഖ്യമന്ത്രിയോടുള്ള ചോദ്യത്തിന് മറുപടി ചിരി മാത്രം. ചോദ്യം കേട്ട മുഖ്യമന്ത്രി നിറചിരിയോടെ ഔദ്യോഗിക വാഹനത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.വെള്ളിയാഴ്ച രാവിലെ എട്ട് മുതലാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കുന്നത്. കോട്ടയം ബസേലിയോസ് കോളജാണ് കൗണ്ടിംഗ് സെന്റർ. വിപുലമായ ഒരുക്കങ്ങൾ ഇവിടെ പൂർത്തിയായി കഴിഞ്ഞു.
എട്ട് പഞ്ചായത്തുകൾ ഉൾപ്പെടുന്ന പുതുപ്പള്ളി മണ്ഡലത്തിൽ 72.86 ശതമാനം പോളിംഗാണ് നടന്നത്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ഇടത്-വലത് മുന്നണികൾ. നില മെച്ചപ്പെടുത്തുമെന്ന ശുഭപ്രതീക്ഷയിലാണ് എൻഡിഎ ക്യാമ്പ്.
Leave A Comment