കേരളം

അറബിക്കടലിലെ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമാകുന്നു; 5 ദിവസം മഴ സാധ്യത ശക്തം

തിരുവനന്തപുരം: സംസ്ഥാനത്താകെയുള്ള കനത്തമഴക്ക് താത്കാലിക ശമനമുണ്ടായെങ്കിലും വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യൂനമർദ്ദമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്നാണ് പ്രവചനം.

അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ടോ എന്നത് വ്യക്തമല്ല. നിലവിൽ ഇന്ന് ഒരു ജില്ലയിൽ മാത്രമാണ് യെല്ലോ അലർട്ട് ഉള്ളത്. അടുത്ത ദിവസങ്ങളിൽ ഒരു ജില്ലയിലും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഒന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല.

Leave A Comment