ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.അറബിക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്ന തേജ് ചുഴലിക്കാറ്റ് നാളെയോടെ യെമൻ – ഒമാൻ തീരത്ത് കര തൊടും. ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്രന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യത.
Leave A Comment