കേരളം

‘നല്ല കാര്യങ്ങൾ ആര് ചെയ്താലും അംഗീകരിക്കും’; കേരളീയത്തിൽ പങ്കെടുത്ത് ഒ.രാജഗോപാൽ

തിരുവനന്തപുരം: കേരളീയത്തിന്റെ സമാപനസമ്മേളനത്തിൽ പങ്കെടുത്ത് മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ. കേരളത്തിൽ നടക്കുന്ന ഒരു പ്രധാന പരിപാടി ആയതുകൊണ്ടാണ് പങ്കെടുത്തതെന്ന് അദ്ദേഹം പ്രതികരിച്ചു.

നല്ല കാര്യങ്ങൾ ആര് ചെയ്താലും അംഗീകരിക്കും,കേരളീയം നല്ല പരിപാടിയാണ്. ബിജെപി കേരളീയത്തെ എതിർക്കുന്നതായി അറിയില്ല. മുഖ്യമന്ത്രി പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ നടത്തുന്നു. അത് കേൾക്കേണ്ട കാര്യമുണ്ടല്ലോ, വികസനത്തിന്റെ കാര്യത്തിൽ വിട്ടു നിൽക്കേണ്ട കാര്യമില്ലെന്നും കണ്ണടച്ച് എതിർക്കേണ്ടതില്ലെന്നും ഒ.രാജഗോപാൽ പ്രതികരിച്ചു.

അതേസമയം മറ്റ് ബിജെപിനേതാക്കൾ ആരും കേരളീയം പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. കേരളീയത്തിനെതിരെ കെ സുരേന്ദ്രൻ അതിരൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

Leave A Comment